Saturday, December 20, 2025

ബെംഗളൂരു-ചെന്നൈ അതിവേഗപാത: മാർച്ചിൽ പൂർത്തിയാകുമെന്ന് കേന്ദ്രം; ഇനി മൂന്നുമണിക്കൂറിൽ പറന്നെത്താം!

ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണം ഈ വരുന്ന മാർച്ചോടെ പൂർത്തിയാകും. ഇതോടെ നിലവിൽ ഏഴ് മണിക്കൂറോളം യാത്രാസമയമെടുത്തിരുന്ന റോഡ് യാത്ര മൂന്നു മണിക്കൂറായി ചുരുങ്ങും. ഗതാഗതക്കുരുക്കും യാത്രാച്ചെലവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ഈ പാത ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രയെ കൂടുതൽ സുഗമമാക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പാതയുടെ നിർമാണം ഈ വർഷം ഡിസംബറിനും മാർച്ചിനും ഇടയിൽ പൂർത്തിയാകുമെന്ന് അറിയിച്ചത്. 263.4 കിലോമീറ്റർ ദൂരമുള്ള ഈ അതിവേഗപാതയുടെ നിർമാണച്ചെലവ് ഏകദേശം 15,188 കോടി രൂപയാണ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം വൈകിയ പദ്ധതിയാണ് ഇപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. നിലവിൽ 100 കിലോമീറ്റർ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ശേഷിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനം ജോലികളും ജനുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിനുള്ളിൽ മുഴുവൻ പണികളും പൂർത്തിയാവുന്നതോടെ ഈ സ്വപ്നപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

Related Articles

Latest Articles