ജറുസലം: ഗാസ മുനമ്പില്‍ സൈനിക നടപടി ആവശ്യമായി വന്നാല്‍ അതിനു മടക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ യുദ്ധക്കൊതിയന്മാരല്ല. എന്നാല്‍, ആവശ്യമായി വന്നാല്‍ ഏത് നീക്കത്തിനും സജ്ജവുമാണ്- നെതന്യാഹു വ്യക്തമാക്കി. ടൈംസ് ഓഫ് ഇസ്രയേല്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗാസയില്‍ സൈനിക നടപടികള്‍ക്ക് മുതിരാത്തത് എന്ന വിമര്‍ശനങ്ങളെയും നെതന്യാഹു തള്ളി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അറിയാവുന്നവര്‍ക്ക് എന്റെ നടപടികള്‍ സംബന്ധിച്ചും വ്യക്തമായി അറിയാം. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കിയല്ല താന്‍ ഇതുവരെ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതും ഇനി എടുക്കാന്‍ പോകുന്നതും- നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍. ശനിയാഴ്ച ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും ആളുകള്‍ക്ക് പരിക്കേറ്റിരുന്നില്ല.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…