Categories: International

തങ്ങളോട് കളി വേണ്ട…ഇസ്രയേലിന്റെ മണ്ണിൽ എന്തെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ ഇറാൻ വിവരമറിയുമെന്ന് ബെഞ്ചമിൻ നെതന്യാഹു…

ഇസ്രയേലിനെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നത് ഏത് ശക്തിയായാലും ശരി, ലോകം നടുങ്ങുന്ന ശബ്ദത്തിലൊരു തിരിച്ചടിയോടു കൂടിയായിരിക്കും ഇസ്രായേല്‍ രാഷ്ട്രം അതിനു മറുപടി നല്‍കുകയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാഖിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

നേരത്തെ കാസിം സുലൈമാനിയെ വധിച്ച യു.എസ് നടപടിയെ ഇസ്രായേല്‍ അഭിനന്ദിച്ചിരുന്നു. ഇറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ശില്പിയും മുഖ്യസൂത്രധാരനുമായിരുന്നു കാസിം സുലൈമാനിയെന്നും, പലപ്പോഴും പലയിടത്തും നടന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട എണ്ണമറ്റ ജനങ്ങളുടെ മരണത്തിനുത്തരവാദിയാണ് അയാളെന്നും നെതന്യാഹു പ്രസ്താവിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച ഇറാന്റെ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ ഇസ്രായേല്‍ ഭീകരവാദികളുടെ ചീഫ് എന്ന വിശേഷിപ്പിച്ചിരുന്നു.

B4 Admin

Recent Posts

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

10 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

10 hours ago

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…

11 hours ago

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ എന്ന ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…

18 hours ago

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…

19 hours ago