Monday, January 5, 2026

ഇഞ്ചുറി ടൈമില്‍ രക്ഷകനായി ബെന്‍സീമ, റയലിന് സമനില കുരുക്ക്

മാഡ്രിഡ് : ലാ ലീഗയില്‍ പരാജയത്തിലേക്ക് നീങ്ങിയ റയല്‍ മാഡ്രിഡിന് രക്ഷകനായി ഇഞ്ചുറി ടൈമില്‍ ഗോളുമായി കരീം ബെന്‍സീമ. വലന്‍സിയക്ക് എതിരെ റയലിന് 1-1 ന്റെ സമനില മാത്രം. ഇതോടെ റയല്‍ 35 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ബാഴ്സക്ക് ഇത്ര തന്നെ പോയിന്റ് ആണ് ഉള്ളത് എങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളി തീരാന്‍ കേവലം 12 മിനുട്ട് മാത്രം ബാക്കി നില്‍ക്കേ കാര്‍ലോസ് സോളര്‍ റയല്‍ വല കുലുക്കി ജയം ഉറപ്പിച്ചതായിരുന്നു. പക്ഷെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുട്ടില്‍ ബെന്‍സീമ വലന്‍സിയയുടെ സ്വപ്നം തകര്‍ത്ത ഗോള്‍ നേടി സ്കോര്‍ തുല്യമാക്കി. 18 ആം തിയതി നടക്കുന്ന എല്‍ ക്ലാസികോക്ക് മുന്‍പ് പോയിന്റ് ടേബിളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള സുവര്‍ണാവസരമാണ് മാഡ്രിഡ് ഇതോടെ നഷ്ടമാക്കിയത്.
[10:56, 12/16/2019] +91 94470 19130: sign in

Related Articles

Latest Articles