India

പുതിയ അദ്ധ്യയന വർഷത്തിലെ സിലബസിൽ ഭഗവത് ഗീത ഉൾപ്പെടുത്തും; സന്മാർഗ പഠനത്തിന്റെ ഭാഗമാക്കുമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷ്

ബെംഗളൂരു: പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികളുടെ സന്മാർഗ പഠനത്തിന്റെ ഭാഗമായി ഭഗവത് ഗീതയും ഉൾപ്പെടുത്തുമെന്ന് അറിയിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. നിലവിലെ സാഹചര്യത്തിൽ സന്മാർഗ പഠനം വളരെ പ്രസക്തമാണെന്നും രാമായണത്തിലെയും മഹാഭാരത്തിലെയും കഥകൾ വിദ്യാർത്ഥികളിൽ ധാർമിക ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും അവ സിലബസിൽ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൂടാതെ 2023-24 അദ്ധ്യയന വർഷത്തിലെ സിലബസിലാണ് ഗീത ഉൾപ്പെടുത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

അതേസമയം അധികാരികൾ അംഗീകാരം നൽകിയാൽ പാഠ്യപദ്ധതിയിൽ ഭഗവത് ഗീത ഉൾപ്പെടുത്തുമെന്ന് നേരത്തെ തന്നെ കർണാടക വ്യക്തമാക്കിയിരുന്നു. ഭഗവത് ഗീത ഹിന്ദുക്കൾക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും അത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും വിദഗ്ധർ പിന്തുണയ്‌ക്കുകയാണെങ്കിൽ സന്മാർഗ പഠനത്തിൽ ഉൾപ്പെടുത്തുമെന്നും കഴിഞ്ഞ മാസമാണ് ബിസി നാഗേഷ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ സമാനമായി ഗുജറാത്തിലെ 6-12 ക്ലാസുകളിലും ഗീത പഠിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നാണ് വിവരം.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

6 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

6 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

6 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

6 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

7 hours ago