ദില്ലി: ചൈനയുടെ പ്രകോപനങ്ങള്‍ക്ക് സമസ്ത മേഖലയിലും മറുപടി നല്‍കാനുറച്ച് ഇന്ത്യ. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്‍കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍നിന്ന് അനുയായികളുമൊത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്ത ആത്മീയ നേതാവാണ് ദലൈലാമ.
ഇന്ത്യയില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായാണ് ദലൈലാമ നിലവില്‍ കഴിയുന്നത്. ദലൈലാമക്ക് ഭാരതരത്ന നല്‍കാനുള്ള നിര്‍ദ്ദേശവുമായി ഭാരത് ടിബറ്റ് സഹയോഗ് മഞ്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ദലൈലാമക്ക് പുരസ്കാരം നല്‍കുന്നതിലൂടെ ചൈനയ്ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഇന്ത്യക്കാകുമെന്ന് സംഘടന വ്യക്തമാക്കുന്നു.
2019-ല്‍ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം.പിമാര്‍, ബി.ജെ.പി. നേതാവ് ശാന്ത കുമാറിന്റെ നേതൃത്വത്തില്‍ ദലൈലാമയ്ക്ക് ഭാരതരത്ന നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപം റാവു, ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടങ്ങിയവരും നിര്‍ദ്ദേശത്തെ അനുകൂലിച്ചിരുന്നു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…