India

കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ

തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു. ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വിജയ്, ദുരന്തത്തിന്റെ ഉത്തരവാദിത്തം തന്റെ പാർട്ടിക്കല്ലെന്ന് അന്വേഷണ ഏജൻസിയോട് വ്യക്തമാക്കിയതായാണ് വിവരം. വലിയൊരു ദുരന്തം ഒഴിവാക്കാനാണ് താൻ സംഭവസ്ഥലത്ത് നിന്നും നേരത്തെ മടങ്ങിയതെന്ന് അദ്ദേഹം മൊഴി നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയാണ് തമിഴ്നാട് കണ്ട ഏറ്റവും വലിയ ജനക്കൂട്ട ദുരന്തങ്ങളിലൊന്ന് നടന്നത്. സംഭവത്തിൽ വിജയ്‌യുടെ മൊഴികൾ പോലീസ് റിപ്പോർട്ടുകളുമായി ഒത്തുനോക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. വിജയ് എത്തുന്നതിലുണ്ടായ കാലതാമസമാണ് ജനക്കൂട്ടത്തെ നിയന്ത്രണാതീതമാക്കിയതെന്നായിരുന്നു തമിഴ്നാട് പോലീസിന്റെ ആരോപണം. എന്നാൽ ഇത് ഭരണകക്ഷിയായ ഡിഎംകെയുടെ ഗൂഢാലോചനയാണെന്നും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നുമാണ് വിജയ് തിരിച്ചടിച്ചത്. കേസുമായി ബന്ധപ്പെട്ട് വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

B4 Admin

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

4 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

4 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

4 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

5 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

6 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

6 hours ago