Saturday, December 20, 2025

പ്രോ-ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ഭർതൃഹരി മെഹ്താബ് ; സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു

ദില്ലി : 18ാമത് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംപി ഭർതൃഹരി മെഹ്താബ്. രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു സത്യപ്രതിജ്ഞ നടന്നത്.

പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കും പ്രതിഷേധത്തിനുമിടെയാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകുന്നത്. അതേസമയം, ഏഴുതവണ എംപിയായ ഭർതൃഹരി മെഹ്താബ് ലോക്സഭയിലെ ഏറ്റവും മുതിർന്ന പാർലമെന്റ് അം​ഗമാണ്. എട്ടുതവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയെന്ന ആരോപണം കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിലേക്ക് എത്തിയ ശേഷം തുടർച്ചയായി ഏഴ് തവണ എംപിയായെന്നതാണ് ഭർതൃഹരി മെഹ്താബിന് ചുമതല ലഭിക്കാൻ കാരണമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles