Celebrity

‘എന്തൊരു തിരിച്ചുവരവാണ് നവ്യ’, ഒരുത്തീയെ പ്രശംസിച്ച് ഭാവന; നിനക്കായ് കാത്തിരിക്കുകയാണെന്ന് നവ്യ നായർ

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നവ്യ നായർ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ പ്രധാന വേഷത്തിലെത്തിയ ഒരുത്തീ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

നിരവധി സിനിമ താരങ്ങളാണ് ചിത്രത്തേയും നവ്യ നായരുടെ പ്രകടനത്തേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള നടി ഭാവനയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നവ്യയുടെ മികച്ച തിരിച്ചുവരവാണ് ചിത്രം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചത്.

ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ

”ഇന്നലെ രാത്രി ഒരുത്തീ കണ്ടു, വാക്കുകൾ കിട്ടുന്നില്ല. സീറ്റിന്റെ അറ്റത്ത് ഇരുന്നാണ് സിനിമ കണ്ടത്, അത്രയ്ക്ക് ത്രില്ലിങ്ങാണ് ചിത്രം. 10 വര്‍ഷത്തിന് ശേഷമാണ് നവ്യ നായരെ സ്‌ക്രീനില്‍ കാണുന്നതെന്നും എന്തൊരു തിരിച്ചുവരവാണ് നവ്യയുടേതെന്നും നടി പറയുന്നു.

നീ ഏറ്റവും മിച്ച നടിയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും, രാധാമണി എന്ന കഥാപാത്രത്തെ നീ അവതരിപ്പിച്ച രീതിയാണ് ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതെന്നും, വിനയന്‍, ആദിത്യന്‍, സൈജു കുറുപ്പ് എന്നിവരുടെ മികച്ച പ്രകടനത്തെയും എടുത്തുപറയണമെന്നും താരം പറഞ്ഞു. ഈ സിനിമയെടുത്തതിന് വികെ പ്രകാശിനേയും പ്രശംസിക്കുന്നത്. ഇഷ്ടപ്പെട്ടു. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണെന്നും – ഭാവന കുറിച്ചു. ”

ഇതിനു പിന്നാലെ തന്നെ ഭാവനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നവ്യയും എത്തി. ഭാവനയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു നവ്യയുടെ പോസ്റ്റ്. നന്ദി ഭാവന, നിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു താരം കുറിച്ചത്.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

5 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

13 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

14 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago