ടോക്കിയോ: പാരാലിമ്പിക്സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ ഭവിന പട്ടേൽ സെമിയിൽ കടന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ സെമിയിൽ കടക്കുന്നത്.
റിയോ പാരാലിമ്പിക്സ് ചാമ്പ്യനെ അട്ടിമറിച്ചാണ് ഭവിന നാലിലൊരാളായത്. സെർബിയയുടെ ബോറിസ്ലാവ പെരിക്-റാങ്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം അട്ടിമറിച്ചത്. സ്കോർ: 11-5, 11-6, 11-7. ക്വാർട്ടറിൽ വെറും 18 മിനിറ്റിൽ എതിരാളിയെ വീഴ്ത്താൻ ഭവിനയ്ക്കായി.
ശനിയാഴ്ച ചൈനയുടെ ഷാംഗ് മിയാവോ ആണ് ഭവിനയുടെ എതിരാളി. ഇന്ത്യൻ താരം ഇതിനകം വെങ്കല മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടോക്കിയോ പാരാലിമ്പിക്സിൽ സെമിയിൽ പരാജയപ്പെടുന്നവർക്ക് മൂന്നാം സ്ഥാനത്തിനായി മത്സരമില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

