bhawana kanth first woman fighter pilot to take part in Republic Day parade
ദില്ലി: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേനയുടെ വനിതാ യുദ്ധവിമാന പൈലറ്റ് ഭാവ്ന കാന്ത്. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ് എന്ന പെരുമയാണ് ഭാവ്നയെ കാത്തിരിക്കുന്നത്. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ പൈലറ്റായി ഭാവ്ന കാന്ത് ഇനി ചരിത്രത്തിലിടം നേടും. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡിൽ ഉൾപ്പെട്ട മൂന്നാമത്തെ വനിതയാണ് 28കാരിയായ ഭാവ്നാ കാന്ത്.
കുട്ടിക്കാലം മുതൽ തന്നെ ടിവിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരേഡ് അഭിമാനത്തോടെ കാണാറുണ്ട്. എന്നാൽ ഇത്തവണ പരേഡിൽ സ്വയം പങ്കെടുക്കാൻ ലഭിച്ച ഈ അവസരം അവിശ്വസനീയമായി തോന്നുന്നുവെന്നും, അതിലേറെ അഭിമാനവും ഉണ്ടെന്നും ഭാവ്ന പറഞ്ഞു. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് ഭാവ്ന കാന്ത് പറത്തുന്നത്. വ്യോമസേനാ പൈലറ്റായി ബിക്കാനീറിലെ എയര്‍ ബേസിലാണ് ഭാവ്ന സേവനം ചെയ്യുന്നത്. അതേസമയം റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. ബിഹാറിലെ ബേഗുസരായ് സ്വദേശിയാണ് ഭാവ്ന കാന്ത്. 2016ലാണ് ഭാവ്ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് അവര്‍. 2017 നവംബറിലാണ് യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാരുടെ ശ്രേണിയിലേക്ക് ഭാവ്ന എത്തുന്നത്. 2018 മാര്‍ച്ച് മുതല്‍ ഫൈറ്റര്‍ പൈലറ്റ് എന്ന നിലയിലുള്ള ഭാവ്നയുടെ ജീവിതം ആരംഭിച്ചു.
ഭാവ്ന ആദ്യമായി ഒറ്റയ്ക് പറത്തിയ വിമാനം മിഗ് 21 ബൈസണാണ്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ രണ്ട് റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്. ഏകലവ്യ ഫോര്‍മേഷനും, ബ്രഹ്മാസ്ത്ര ഫോര്‍മേഷനും റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ജഗ്വാര്‍ വിമാനങ്ങളും രണ്ട് മിഗ് 29 വിമാനങ്ങളും ഉള്‍പ്പെടുന്നതാണ് ഏകലവ്യ ഫോര്‍മേഷന്‍. 42 വിമാനങ്ങളാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. 15 യുദ്ധവിമാനങ്ങള്‍, 5 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍, 17 ഹെലികോപ്റ്ററുകള്‍, 1 വിന്‍റേജ് , 4 ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ എന്നിവയാണ് ഇവ.
അതേസമയം മേക്ക് ഇൻ ഇന്ത്യ തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം. റിപ്പബ്ലിക് ദിന പരേഡിൽ ബംഗ്ലാദേശ് സൈന്യവും പങ്കെടുക്കുന്നുണ്ട്. പാക്കിസ്താനെതിരായ വിജയത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യയും ഒപ്പം ബംഗ്ലാദേശും.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…