Categories: Kerala

മതവികാരം ഇളക്കി വിട്ട് വിശ്വാസികളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കരുത്; ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ വിമര്‍ശനവുമായി കത്തോലിക്കാ ഫോറം

കൊച്ചി: മതവികാരം ഇളക്കി വിട്ട് വിശ്വാസികളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കത്തോലിക്കാ ഫോറം. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ജസ്യൂട്ട് സഭാ പാതിരി ഫാദര്‍ സ്റ്റാന്‍ സ്വാമിക്കെതിരെ വിമര്‍ശനവുമായാണ് കത്തോലിക്കാ ഫോറം രംഗത്ത് വന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഒരോ പൗരനും കടമയുണ്ടെന്നും, പാതിരിമാരുടെയും സന്യസ്തരുടെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണോയെന്ന് സഭാ നേതൃത്വം ഗൗരവതരമായി പരിശോധിക്കണമെന്നും ഫോറം പ്രസിഡന്റ് ബിനു ചാക്കോ പഴയചിറ തന്‍റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവിലെ ജാതി സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് സംഘടനകള്‍ക്ക് ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. വൈദികനായ ഫാ. സ്റ്റാന്‍ നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) അംഗമാണ്. അറസ്റ്റ് സഭകള്‍ക്കെതിരായ നീക്കമായി ഇടത്-മുസ്ലിം ആക്ടിവിസ്റ്റുകളും സംഘടനകളും വ്യാഖ്യാനിക്കുന്നതിനിടെയാണ് ക്രൈസ്തവ സമൂഹത്തില്‍നിന്നും ഇത്തരത്തിലുളള വ്യത്യസ്ത അഭിപ്രായം ഉയരുന്നത്.

അതേസമയം സഭാ പ്രവര്‍ത്തകര്‍ ആക്ടിവിസ്റ്റുകളാകേണ്ടെന്ന് സഭയ്ക്കുള്ളിലും വികാരമുണ്ട്. സാമൂഹ്യ പ്രവര്‍ത്തനത്തിനായി സഹകരിക്കുന്നവരുടെ രാജ്യവിരുദ്ധ താത്പര്യങ്ങള്‍ തിരിച്ചറിയണമെന്നും നേതൃത്വം വിലയിരുത്തുന്നു. സ്റ്റാന്‍ സ്വാമിക്ക് പിന്തുണയുമായെത്തുന്ന സംഘടനകള്‍ തീവ്രവാദ പശ്ചാത്തലമുളളവരാണെന്നും കേരളത്തില്‍ ഉള്‍പ്പെടെ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയില്‍ ചരട് വലിച്ചവരാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നീതിക്ക് വേണ്ടി പ്രസ്താവനകളുമായി ഇറങ്ങുന്നവര്‍ എത്രയും പെട്ടെന്ന് ജാമ്യത്തിലിറക്കാനും നിയമപരമായി നിരപരാധിത്വം തെളിയിക്കാനുമാണ് ശ്രമിക്കേണ്ടത്. കമ്മിറ്റിയെ നിയോഗിച്ച് സഭാപരമായ അന്വേഷണം നടത്തണം. രണ്ട് വര്‍ഷത്തിലധികമായി സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുവെന്നും നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്നും അറിയുന്നു. ഇക്കാര്യം സഭാനേതൃത്വം അറിഞ്ഞിരുന്നോയെന്ന് ഈശോസഭയുടെ നേതൃത്വം വ്യക്തമാക്കണം. അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് പാതിരിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വന്നു. മറിച്ചാണെങ്കില്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്നും ബിനു ചാക്കോ ചോദിക്കുന്നു.

അതേസമയം അറസ്റ്റ് കത്തോലിക്ക സഭയോടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബോധപൂര്‍വമായ കടന്നാക്രമണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ആക്ടിവിസ്റ്റുകള്‍ ശ്രമിക്കുന്നത് സഭാ നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും അല്ലെങ്കില്‍ ഇവരുടെ ആരവങ്ങളില്‍ സഭ ഹൈജാക്ക് ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്ക സഭ പാതിരിമാര്‍ക്ക് പൗരോഹിത്യം നല്‍കുന്നത് രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ പ്രസ്ഥാനങ്ങളെയും അനുകൂലിച്ചോ പ്രതികൂലിച്ചോ അക്ടിവിസം നടത്താനല്ലെന്നും കത്തോലിക്കാ ഫോറം വ്യക്തമാക്കി. പാതിരി പുരോഹിത ശുശ്രൂഷ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കേണ്ട ആളാണെന്നും, അതല്ല ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കണമെങ്കില്‍ പൗരോഹിത്യത്തിന്റെയും ക്രൈസ്തവ സഭയുടെ നേതൃത്വത്തിലാണെന്നുള്ള പരിരക്ഷയും മാറ്റിവെച്ച് എന്ത് തരം സാമൂഹിക പ്രവര്‍ത്തനവും ആയിക്കോട്ടെയെന്നും ഫോറം പ്രസിഡന്റ് പറഞ്ഞു.

സഭാ നേതൃത്വത്തിന്റെ വിധേയത്വത്തിന് വിപരീതമായി, നിയമലംഘനം നടത്തുന്നവരുമായി ചേര്‍ന്നുള്ള ആക്ടിവിസം നിയന്ത്രിക്കേണ്ടതാണ്. നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളെ വിവേകപൂര്‍വം നേരിട്ട് നിരപരാധിത്വം തെളിയിക്കേണ്ടതിന് പകരം മതവികാരം ഇളക്കി വിട്ട് വിശ്വാസികളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നിയമത്തിന് വിധേയവും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരികള്‍ക്കും നിയമപാലകര്‍ക്കും കീഴ്‌പ്പെട്ടും ആയിരിക്കണം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാകരുത്. ആക്ടിവിസം ആവശ്യമുള്ളവരെ അവരുടെ വഴിക്ക് സ്വതന്ത്രമായി വിട്ട്, ധരിച്ചിരിക്കുന്ന പാതിരി വേഷം സഭയ്ക്ക് ബാധ്യത ആവാതിരിക്കാനുള്ള ക്രാന്തദര്‍ശിത്വം നേതൃത്വത്തിന് ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

3 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

4 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago