Friday, December 19, 2025

കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം ശക്തിപ്പെടും; ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടര്‍ തുറക്കും; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി: കേരളത്തില്‍ 24 മണിക്കൂറിനകം കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍കെട്ട് ജലസംഭരണിയുടെ ഷട്ടറുകള്‍ ഏതവസരത്തിലും തുറക്കുമെന്ന് പിവിഐപി സബ് ഡിവിഷന്‍ 1 അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ ഏഴുമുതല്‍ 11 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

Related Articles

Latest Articles