ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പ്രതികൾക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ച് എൻഐഎ കോടതി. കുറ്റപത്രം സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
സ്‌ഫോടനക്കേസിലെ പ്രതികളായ മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ആതിഫ് ഇറാഖിക്കാണ് ജീവപര്യന്തം തടവ്. 2017 മാർച്ച് 7 നാണ് ഭോപ്പാല് -ഉജ്ജൈന് പാസഞ്ചർ ട്രെയിന് ബോംബ് സ്ഫോടനം നടന്നത്.. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു

