Accident case
ഭുവനേശ്വർ: കൽക്കരി കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഒഡീഷയിലെ ഛാർസുഗുഡയിൽ വെളളിയാഴ്‌ച രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ ആറ് ബസ് യാത്രികർ മരണപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഛാർസുഗുഡ-സംഭാൽപൂർ എക്‌സ്‌പ്രസ് ഹൈവേയിൽ റൂർക്കേല ബൈപ്പാസിന് സമീപമാണ് അപകടം സംഭവിച്ചത്.
ജെഎസ്‌ഡബ്ളു പ്ളാന്റിൽ നിന്നും ജീവനക്കാരുമായി ഛാർസുഗുഡ ടൗണിലേക്ക് പോകുകയായിരുന്ന കമ്പനി ബസിന്റെ പിന്നിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി വന്നിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. പരിക്കേറ്റവരെ സംഭാൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…