Tuesday, May 7, 2024
spot_img

ഭുവനേശ്വരിൽ കൽക്കരി കയറ്റിവന്ന ലോറി ബസിലേക്ക് ഇടിച്ചുകയറി; ആറ് മരണം, 20 പേർക്ക് പരിക്ക്: മരണനിരക്ക് ഇനിയും കൂടാൻ സാധ്യത

ഭുവനേശ്വർ: കൽക്കരി കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഒഡീഷയിലെ ഛാർസുഗുഡയിൽ വെള‌ളിയാഴ്‌ച രാത്രിയിലായിരുന്നു സംഭവം. അപകടത്തിൽ ആറ് ബസ് യാത്രികർ മരണപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഛാർസുഗുഡ-സംഭാൽപൂർ എക്‌സ്‌പ്രസ് ഹൈവേയിൽ റൂർക്കേല ബൈപ്പാസിന് സമീപമാണ് അപകടം സംഭവിച്ചത്.

ജെഎസ്‌ഡബ്ളു പ്ളാന്റിൽ നിന്നും ജീവനക്കാരുമായി ഛാർസുഗുഡ ടൗണിലേക്ക് പോകുകയായിരുന്ന കമ്പനി ബസിന്റെ പിന്നിൽ നിയന്ത്രണം നഷ്‌ടപ്പെട്ട ലോറി വന്നിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. പരിക്കേറ്റവരെ സംഭാൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles