yogi adityanath
ലക്നൗ: യുവാക്കൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി യോഗി സര്‍ക്കാര്‍. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും ഒരു കോടി യുവാക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. അനുബന്ധ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയത്.
അതേസമയം 7301 കോടി രൂപയുടെ അനുബന്ധ ബജറ്റ് ശബ്ദ വോട്ടോടെ പാസായി. ഹൈസ്‌കൂളോ അതിന് മുകളില്‍ വിദ്യാഭ്യാസമോ ഉള്ള യുവാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി. തൊഴില്‍രഹിതരായ യുവാക്കള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ യുവാക്കളെ കുറിച്ച് പ്രതിപക്ഷം ഒരിക്കലും ആലോചിക്കാറ് പോലുമില്ലെന്നും, തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷം ഇവരെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍ എപ്പോഴും ചിന്തിക്കുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട് മോശം പ്രതിച്ഛായ നിലനിന്നിരുന്ന കാലത്ത് സ്വദേശം മറ്റുള്ളവരില്‍ നിന്ന് യുവാക്കള്‍ മറച്ചുവെച്ചിരുന്നു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…