Tuesday, October 13, 2026

യോഗിയുടെ വമ്പന്‍ പ്രഖ്യാപനം: യുവാക്കൾ ആവേശത്തിൽ

ലക്നൗ: യുവാക്കൾക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി യോഗി സര്‍ക്കാര്‍. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും ഒരു കോടി യുവാക്കള്‍ക്ക് നല്‍കാനാണ് തീരുമാനം. അനുബന്ധ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയത്.

അതേസമയം 7301 കോടി രൂപയുടെ അനുബന്ധ ബജറ്റ് ശബ്ദ വോട്ടോടെ പാസായി. ഹൈസ്‌കൂളോ അതിന് മുകളില്‍ വിദ്യാഭ്യാസമോ ഉള്ള യുവാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി. തൊഴില്‍രഹിതരായ യുവാക്കള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ യുവാക്കളെ കുറിച്ച്‌ പ്രതിപക്ഷം ഒരിക്കലും ആലോചിക്കാറ് പോലുമില്ലെന്നും, തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷം ഇവരെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍ എപ്പോഴും ചിന്തിക്കുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട് മോശം പ്രതിച്ഛായ നിലനിന്നിരുന്ന കാലത്ത് സ്വദേശം മറ്റുള്ളവരില്‍ നിന്ന് യുവാക്കള്‍ മറച്ചുവെച്ചിരുന്നു എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles