മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ സംഗീത സംവിധായകനാവുന്നു. ദുൽഖർ സൽമാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിനായാണ് ബച്ചൻ ഈണമൊരുക്കുന്നത്.
വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ബാൽകി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയിൽ ഒരു ഈണം വായിച്ചുകേൾപ്പിച്ചുതന്നു. കൂടാതെ സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും പറഞ്ഞു. ഈ ഈണം സിനിമയ്ക്കായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമിത്ജി അത് സന്തോഷത്തോടെ സമ്മാനിച്ചുവെന്നും ബാൽകി പറഞ്ഞു.
വിഖ്യാത നടൻ ഗുരുദത്തിനും അദ്ദേഹത്തിന്റെ 1959-ലിറങ്ങിയ ക്ലാസിക് ചിത്രമായ കാഗസ് കേ ഫൂലിനുമുള്ള ആദരമായിട്ടാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23-നാണ് സിനിമയുടെ റിലീസ്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…