Wednesday, October 21, 2026

ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി സം​ഗീത സംവിധായകനായി എത്തുന്നു; അമിതാഭ് ബച്ചൻ ഈണമൊരുക്കുന്നത് ദുൽഖർ ചിത്രത്തിനുവേണ്ടി

മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചൻ സം​ഗീത സംവിധായകനാവുന്നു. ദുൽഖർ സൽമാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിനായാണ് ബച്ചൻ ഈണമൊരുക്കുന്നത്.

വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ബാൽകി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയിൽ ഒരു ഈണം വായിച്ചുകേൾപ്പിച്ചുതന്നു. കൂടാതെ സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും പറഞ്ഞു. ഈ ഈണം സിനിമയ്ക്കായി ഉപയോ​ഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമിത്ജി അത് സന്തോഷത്തോടെ സമ്മാനിച്ചുവെന്നും ബാൽകി പറഞ്ഞു.

വിഖ്യാത നടൻ ​ഗുരുദത്തിനും അദ്ദേഹത്തിന്റെ 1959-ലിറങ്ങിയ ക്ലാസിക് ചിത്രമായ കാ​ഗസ് കേ ഫൂലിനുമുള്ള ആദരമായിട്ടാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23-നാണ് സിനിമയുടെ റിലീസ്.

Related Articles

Latest Articles