Featured

ചൈനയ്ക്ക് വമ്പൻ തിരിച്ചടി ! വളർച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്

സാമ്പത്തിക മേഖലയിൽ ലോക മുതലാളിയാകാൻ ഒരുങ്ങിയ ചൈനയ്ക്ക് വമ്പൻ തിരിച്ചടി. ചൈനയുടെ വളർച്ച അനുമാനം വലിയ തോതിലാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വെട്ടിക്കുറച്ചിരിക്കുന്നത്. വളർച്ചാ നിരക്കിലെ മെല്ലപ്പോക്കും റിയൽ എസ്‌റ്റേറ്റ് മേഖലയിലെ വെല്ലുവിളികളുമാണ് ചൈനയുടെ തകർച്ചയ്‌ക്ക് കാരണമായി ഏജൻസി കാണുന്നത്. ഇതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന സ്ഥിരതയിൽ നിന്നും, നെഗറ്റീവ് റേറ്റിംഗിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. താഴ്ന്ന ഇടത്തരം സാമ്പത്തിക വളർച്ചയുടെയും, വർദ്ധിച്ചുവരുന്ന കടത്തിന്റെയും പശ്ചാത്തലത്തിലാണ് മൂഡീസിന്റെ നടപടി. കടക്കെണിയിൽ അകപ്പെട്ട പ്രാദേശിക സർക്കാറുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്നത് ചൈനയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇത് ചൈനയുടെ സാമ്പത്തിക നില അപകടസാധ്യതകളിലേക്ക് നീങ്ങുന്ന സൂചനയാണ് നൽകുന്നതെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. ഇത് ചൈനയെ വീണ്ടും സാമ്പത്തികമായ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. രാജ്യത്തെ പ്രവിശ്യകളിലെ കടം 12.6 ട്രില്യൺ യുഎസ് ഡോളറാണെന്ന് എൈഎംഎഫ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോഴും ഈ സ്ഥിതി തുടരുന്ന അവസ്ഥയാണ് ചൈനയിലുള്ളത്.

അതേസമയം, റേറ്റിംഗ് താഴ്ത്തിയതിൽ നിരാശയുണ്ടെന്ന് ചൈനയുടെ ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥ ഉടൻ തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നും, പ്രാദേശിക സർക്കാറുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്നും ചൈന വ്യക്തമാക്കി. അതേസമയം, ചൈനയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചതിനോടൊപ്പം, 2024ലും, 2025ലും രാജ്യത്തിന്റെ വാർഷിക ജിഡിപി വളർച്ച 4.00 ശതമാനമായിരിക്കുമെന്ന് മൂഡീസ് അറിയിച്ചു. കൂടാതെ, 2026 മുതൽ 2030 വരെ ചൈനയുടെ വാർഷിക സാമ്പത്തിക വളർച്ച ശരാശരി 3.8 ശതമാനമായി ചുരുങ്ങുന്നതാണ്. അന്താരാഷ്ട്ര നാണയനിധിയുടെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പ്രാദേശിക സർക്കാരുകളുടെ കടം 92 ട്രില്യൺ യുവാൻ ആണ്. അതേസമയം, കൊറോണയ്‌ക്ക് ശേഷം ചൈനയിലെ സാമ്പത്തികാവസ്ഥ വീണ്ടും താഴേക്ക് പോകുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ നിക്ഷേപങ്ങൾ വന്നെങ്കിലും മേഖലയ്‌ക്ക് കാര്യമായ ഉണർവ്വുണ്ടായിട്ടില്ല. എന്നാൽ, ചൈനയിലെ സാമ്പത്തിക രം​ഗത്തെ ഈ അനിശ്ചിതാവസ്ഥ ഇന്ത്യയ്‌ക്കാണ് പ്രയോജനകരമായിരിക്കുന്നത്. വിദേശ നിക്ഷേപക സമൂഹം ഇതോടെ ഇന്ത്യയിലേക്ക് ചേക്കേറാനാണ് ആ​ഗ്രഹിക്കുന്നത്.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

7 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

10 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

11 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

14 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

16 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago