Kerala

കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്തമാസം; സമാപനദിവസം അമിത് ഷായെത്തും; എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ രാഷ്ട്രീയ വിഷയമാക്കും

തിരുവനന്തപുരം: കേരളത്തിൽ പാർട്ടിക്ക് പുത്തൻ ആവേശം പകരാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഒരു മണ്ഡലത്തിൽ ഒരു ദിവസം എന്ന നിലയിലാണ് പദയാത്ര വിഭാവനം ചെയ്‌തിരിക്കുന്നത്‌. രാവിലെ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും കോളേജുകളും സന്ദർശിക്കും. വൈകുന്നേരമാണ് 15 കിലോമീറ്റർ നീളുന്ന പദയാത്ര. പദയാത്രയിൽ ജില്ലാ അടിസ്ഥാനത്തിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും.

ഒരു മണ്ഡലത്തിൽ ഒരു ദിവസമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പാർട്ടി എ പ്ലസ് മണ്ഡലങ്ങളായി കരുതുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, തൃശ്ശൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടു ദിവസമാണ് യാത്ര. യാത്ര അവസാനിക്കുമ്പോൾ തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്തിന്റെ ഉദ്‌ഘാടനമുണ്ടാകും. ഏറെ സൗകര്യങ്ങളോടെ നിർമ്മിച്ചിരിക്കുന്ന പാർട്ടി ആസ്ഥാനത്തിന്റെ തറക്കല്ലിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയായിരിക്കും ഉദ്‌ഘാടനവും നിർവഹിക്കുക. ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നടത്തിയ സ്നേഹയാത്രകളും പദയാത്രയോടൊപ്പം നടത്തും. കേരളത്തിൽ ഇടത് വലത് മുന്നണികൾ നടത്തിയ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാകും.

പദയാത്രയോടനുമ്പന്ധിച്ച് മലയോര മേഖലകളിൽ പ്രാദേശിക സമ്പർക്കവും റാലികളും നടത്തും. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകും എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു.

Kumar Samyogee

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

9 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

9 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

10 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

10 hours ago