Wednesday, December 17, 2025

തലസ്ഥാനനഗരിയിൽ വൻ ജോലിതട്ടിപ്പ്! വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

തിരുവനന്തപുരം : തലസ്ഥാനനഗരിയിൽ വൻജോലി തട്ടിപ്പ് നടന്നതായി പരാതി. വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായാണ് പരാതി ഉയർന്നിരിക്കുന്നത് .തിരുവന്തപുരം കല്ലിയൂർ ലീന ഭവനിൽ ഷീന ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

സൗദിയിൽ ഖുബൂസ് കമ്പനിയിലേക്ക് വിസ വാഗ്ദാനം ചെയ്ത പറഞ്ഞ് തിരുവനന്തപുരം,കൊല്ലം,ഇടുക്കി മലപ്പുറംഎന്നീ ജില്ലകളിൽ നിന്ന് നൂറോളം യുവാക്കളിൽ നിന്നായി ലക്ഷകണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തതെന്നാണ് ആരോപണം. അറുപതിനായിരം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്.

ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവരിൽ പലരോടും കടം വാങ്ങിയും സ്വരൂപിച്ച് വച്ചിരുന്നതെല്ലാം കൂട്ടി നാല്പതിനായിരം രൂപ വരെ ഇവരുടെ അക്കൗണ്ടിലേക്കു അയച്ചു കൊടുത്തിരുന്നു. നാൽപ്പത്തിയഞ്ച് ദിവസത്തിനകം വിസ നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. സമയം കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്നാണ് പണം നൽകിയവർ പരാതിയുമായി മുന്നോട്ട് വന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ പറയാതിയുമായി മുന്നോട്ടു വരുന്നുണ്ട്.

Related Articles

Latest Articles