Cinema

ബ്ലെസ്ലി ആയിരുന്നു ശെരി! പ്രത്യേക സമ്മാനം നൽകി മറുപടി അറിയിച്ച് ബിഗ്‌ബോസ്

ഇരുപത്തിനാലാം ദിവസത്തിൽ ബിഗ്‌ബോസ് വീട്ടിലെ താരം ബ്ലെസ്ലിയായിരുന്നു . കഴിഞ്ഞ ദിവസം വീട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ആയിരുന്നു ബ്ലെസ്ലി ഒരു ആപ്പിള്‍ കഴിച്ചത്. വീട്ടിലെ എല്ലാവരും അതിന് ബ്ലെസ്ലിയെ ശകാരിക്കുന്നതാണ് കണ്ടത്. എന്നാൽ ബ്ലെസ്ലി ആപ്പിള്‍ കഴിച്ചതിന് ശരിയായിരുന്നുവെന്ന് ഇന്ന് ബിഗ് ബോസും സംസാരിക്കുന്നതാണ് കണ്ടത്.

ഇന്ന് അഖിൽ, ജാസ്മിൻ, അശ്വിൻ, ഡെയ്സി അങ്ങനെ ഗെയിനേഴ്സ് ടീമിലെ പലരും ബ്ലെസ്ലിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതാണ് കണ്ടത്. നീ മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയായി അഭിനയിക്കുകയാണോയെന്നും ഡെയ്സി ചോദിക്കുകയുണ്ടായി. കൂടാതെ ഫയര്‍ ടീമിലെ നവീനും റോൻസണുമൊക്കെയും ബ്ലെസ്ലിയെ കുറ്റപ്പെടുത്തി. പക്ഷേ ബ്ലെസ്ലി തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

ബ്ലെസ്ലിയെ കൺഫഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. എനിക്കുള്ള വഴക്ക് ഇപ്പോ കിട്ടും എന്ന് പറഞ്ഞാണ് ബ്ലെസ്ലി റൂമിൽ കയറിയത്. എന്നാൽ നിങ്ങള്‍ മികച്ച രീതിയിൽ ടാസ്ക് ചെയ്യുന്നുണ്ട് അഭിനന്ദനങ്ങള്‍ എന്നാണ് ബിഗ് ബോസ് പറഞ്ഞത്. ആപ്പിള്‍ കഴിച്ചത് നിയമലംഘനമല്ല. ടീം ഗെയിനേഴ്സിന് പോയിന്‍റ് കൂട്ടാൻ ഇത് ഉപകരിക്കുമെന്നും ബിഗ് ബോസ് പറഞ്ഞു. നൽകിയതു കൂടാതെ ഇഷ്ടമുള്ളത് കഴിക്കാം. നിങ്ങളാണ് ഭാരം വര്‍ദ്ധിപ്പിക്കേണ്ടതെന്നും ബിഗ് ബോസ് പറഞ്ഞു. അതോടൊപ്പം സീക്രട്ട് ടാസ്ക് നൽകുകയുമുണ്ടായി ഒപ്പം ഒരു ആപ്പിളും നൽകിയാണ് ബ്ലെസ്ലിയെ പുറത്തേക്ക് ബിഗ് ബോസ് യാത്രയാക്കിയത്.

ആപ്പിള്‍ കടിച്ചുകൊണ്ട് വിജയശ്രീലാളിതനായാണ് ബ്ലെസ്ലി എല്ലാവരുടേയും ഇടയിലേക്ക് വന്നത്. എത്ര വേണേലും എനിക്ക് കഴിക്കാം. ബിഗ് ബോസ് പറഞ്ഞുവെന്നും ബ്ലെസ്ലി പറഞ്ഞു. എന്നാൽ ബിഗ് ബോസിന് ഇത് ഉറക്കെ വിളിച്ച് പറഞ്ഞൂടെയെന്നാണ് ഡെയ്സി അപ്പോള്‍ ചോദിച്ചത്. ഞാൻ ആയിരം വട്ടം പറഞ്ഞതാണ്. നിയമത്തിൽ അങ്ങനെയാണെന്ന് ബ്ലെസ്ലി പറയുകയുണ്ടായി. ടീം പോലും സപ്പോർട്ട് ചെയ്തില്ലെന്നും ബ്ലെസ്ലി എല്ലാവരോടുമായി പറയുകയും ചെയ്തു.

admin

Recent Posts

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

1 hour ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

2 hours ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

2 hours ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

2 hours ago