Featured

ഇതിലും വലിയ പ്രതിഷേധം സ്വപ്നങ്ങളിൽ മാത്രം !

നവകേരള സദസിന് എത്തുന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിക്കുന്നവരെ, ഇടത് പക്ഷ പ്രവർത്തകർ തല്ലിച്ചതയ്ക്കുന്നത് വൻ വിവാദമായതിനിടെ, വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വാർഡ് മെമ്പർ. പത്തനാപുരം തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ബിജെപി വാർഡ് മെമ്പർ സി.രഞ്ജിത്താണ് മുഖ്യമന്ത്രിയും പരിവാരങ്ങളും കടന്നു പോകുന്ന വഴിയിൽ ശരീരമാസകലം വെള്ളച്ചായം പൂശിയെത്തിയത്.

തനിക്ക് കറുപ്പ് നിറമാണെന്നും രാജാവ് എഴുന്നുള്ളുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കറുപ്പ് നിറത്തെ വെള്ളപൂശി മറച്ചതെന്നും രഞ്ജിത് പരിഹാസ രൂപേണെ പറയുന്നു. നവകേരളയാത്രാ സംഘം എത്തുന്ന കൊട്ടാരക്കര-കിഴക്കേത്തെരുവ് പാതയിലെ, തലവൂര്‍ രണ്ടാലുംമ്മൂട് ജങ്ഷനില്‍ രാവിലെ വെള്ളച്ചായം പൂശി ഇരുമ്പ് കസേരയുമായി നിലയുറപ്പിച്ച രഞ്ജിത്തിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നവകേരള സംഘം എത്തും മുന്‍പ് രഞ്ജിത്തിനെ കുന്നിക്കോട് പോലീസ് കരുതല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ശേഷമാണ് നവകേരള യാത്രാ സംഘം ഇതുവഴി കടന്നുപോയത്. അതേസമയമ്, വേറിട്ട ഒറ്റയാള്‍ സമരങ്ങള്‍ നടത്തുന്ന രഞ്ജിത് മുന്‍സൈനികനും ചിത്രകാരനുമാണ്. വാര്‍ഡിൽ ഉണ്ടാകുന്ന തുടര്‍ച്ചയായ വൈദ്യുതി തടസം മൂലം വൈദ്യുതി ബിൽ നാണയങ്ങളായി കൊണ്ട് വന്നടച്ച് പ്രതിഷേധം നടത്തിയും ഇദ്ദേഹം ശ്രദ്ധയാകർഷിച്ചിരുന്നു.

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

14 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

15 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

15 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

22 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

23 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

1 day ago