പാറ്റ്ന കങ്കർബാഗിലെ അടൽ ബിഹാരി വാജ്‌പേയി പാർക്കിന്റെ പേര് ‘കോക്കനട്ട് പാർക്ക്’ എന്നാക്കി മാറ്റിയ സംഭവത്തിൽ വിവാദം ആളിക്കത്തുന്നു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ഈ പേര് മാറ്റത്തിൽ അതി രൂക്ഷമായാണ് ബിഹാർ സർക്കാരിനെ വിമർശിച്ചത്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും വലിയ അപരാധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പാർക്കിന്റെ പേര് മാറ്റാൻ നടത്തുന്ന നടപടികൾ തടയാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു
“പാറ്റ്ന കങ്കർബാഗിലെ അടൽ ബിഹാരി വാജ്‌പേയി പാർക്കിന്റെ പേര് കോക്കനട്ട് പാർക്ക് എന്ന് പുനർനാമകരണം ചെയ്തത് പ്രതിഷേധാർഹവും വലിയ അപരാധവുമാണ്. രാജ്യം ഭാരതരത്‌ന നൽകി ആദരിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തേജസ്വി യാദവ് പേര് മാറ്റുന്നത് തടയാൻ നിതീഷ് കുമാറിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. മുൻ പ്രധാനമന്ത്രിയുടെ പേരാണ് കേന്ദ്ര സർക്കാർ ഈ പാർക്കിന് നൽകിയത്, സർക്കാർ അദ്ദേഹത്തിന്റെ പ്രതിമ ഇവിടെ സ്ഥാപിച്ചു. അടൽ ജി എല്ലാ ഇന്ത്യക്കാരുടെയും ബീഹാറുകാരുടെയും ഹൃദയത്തിലാണ്. തേജസ്വി ചെയ്യുന്ന വലിയ കുറ്റം എന്താണെന്ന് ബിഹാറിലെ ജനങ്ങൾ നിതീഷിനോട് പറയും. ഒരിക്കൽ നിങ്ങളുടെ പേരും തേജസ്വി മാറ്റും.” നിത്യാനന്ദ് റായ് പറഞ്ഞു.

