Veena George
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും. ഇദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിച്ചു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് ആദരവറിയിച്ചു.
അപരാജിത എന്ന സ്ഥാപനത്തിന്റെ കരാർ ജീവനക്കാരനായി മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ഡേറ്റ എൻട്രി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു ബിജു. കഴിഞ്ഞ ചൊവ്വാഴ്ചയാണു ഹൃദ്രോഗബാധ ഉണ്ടായത്. പിന്നീടു സ്ഥിതി അതീവ ഗുരുതരമായി. മസ്തിഷ്ക മരണം സംഭവിച്ചതായി ഇന്നലെ ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബിജുവിന്റെ കുടുംബം അവയവദാനത്തിനു സമ്മതം നൽകിയതോടെ സർക്കാരിന്റെ ‘മൃതസഞ്ജീവനി’ പദ്ധതി വഴി ഇതിനുള്ള പ്രക്രിയ പൂർത്തിയാക്കി. അവയവദാന നടപടികൾ ഇന്നു പൂർത്തിയാകും.
ബിജുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കും. നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകനാണ്. ഭാര്യ: മീര. ശ്രീനന്ദന ഏക മകളാണ്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…