Wednesday, May 22, 2024
spot_img

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു : ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

തൃശൂര്‍- അണ്ടത്തോട് പെരിയമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പെരിയമ്പലത്തെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബംഗാള്‍ സ്വദേശി റോണി (19) നാണു രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇയാള്‍. പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.10 ദിവസം മുമ്പാണു റോണി പെരിയമ്പലത്തെത്തിയത്.

കഴിഞ്ഞ 25നു പനിയും കടുത്ത തലവേദനയും കണ്ടതിനെ തുടര്‍ന്ന് പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടി. സംശയം തോന്നിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഗുരുതരാവസ്ഥയിലായതിനാല്‍ ഇയാളെ വിമാന മാര്‍ഗം നാട്ടില്‍ കൊണ്ടുപോകാന്‍ കൂടെയുള്ളവര്‍ ശ്രമം തുടരുകയാണ്. കടുത്ത തലവേദനയോടു കൂടിയുള്ള പനിയാണ് മസ്തിഷ്ക ജ്വരത്തിന്‍റെ പ്രധാന രോഗ ലക്ഷണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. രാത്രി ഇടവിട്ടുള്ള പനിയും ഛര്‍ദ്ദിയും മറ്റ് രോഗ ലക്ഷണങ്ങളില്‍ പെടുന്നു.

രോഗം പരത്താന്‍ ഇടയാക്കുന്ന കൊതുകു നശീകരണവും ഇവയുടെ ഉറവിട നശീകരണവുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്നത്. മേഖലയില്‍ പനി ബാധിച്ച് ചികില്‍സയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് രോഗലക്ഷണം ഉള്ളവരുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Related Articles

Latest Articles