ബംഗളൂരു : ബൈക്ക് റൈസർമാരെക്കൊണ്ട് പൊറുതിമുട്ടി ബൈക്കുകൾ പാലത്തിൽ നിന്നും താഴേക്കെറിഞ്ഞ് നാട്ടുകാർ. ബംഗളൂരുവിലെ നീലമംഗലയിലാണ് സംഭവം. നീലമംഗലയ്ക്ക് അടുത്തുള്ള പാലത്തിൽ നിന്നാണ് രണ്ട് ബൈക്കുകൾ നാട്ടുകാർ താഴേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ പുറത്ത്‌വന്നിട്ടുണ്ട്. നിമിഷ നേരം കൊണ്ടുതന്നെ വീഡിയോ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രണ്ട് ബൈക്കുകൾ തമ്മിലുള്ള റൈസിംഗിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതോടെ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ബൈക്ക് ഓടിച്ച യുവാക്കളെ തടഞ്ഞ് വയ്ക്കുകയും ബൈക്കുകൾ പിടിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് ഈ ബൈക്കുകൾ പാലത്തിൽ നിന്നും നാട്ടുകാർ താഴേക്ക് എറിഞ്ഞു. അതേസമയം, യുവാക്കൾ ഉടൻ തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ റോഡുകളിൽ ഇത് സ്ഥിരമാണെന്നും ബൈക്ക് റൈസിംഗുകാരുടെ ശല്യം സഹിക്കാൻ വയ്യാതായിരിക്കുകയാണ്. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തതെന്നും നാട്ടുകാർ വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…