Sunday, December 14, 2025

ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്!!കരുതിയിരിക്കുക…ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു,ഇനിയും ലോകദുരന്തങ്ങൾ പലതും വരും

2015ല്‍ ടെഡ്​ ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന ഒരു മഹാമാരിയെക്കുറിച്ച്‌​ മൈക്രോസോഫ്​റ്റ്​ സ്​ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കോവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു.കോവിഡ്​ മഹാമാരിയെക്കുറിച്ച്‌​ മുന്നറിയിപ്പ്​ തന്ന ബില്‍ ഗേറ്റ്​സ്​ ലോകം ഇനി നേരിടാന്‍ പോകുന്ന രണ്ട്​ ദുരന്തങ്ങളെ കുറിച്ച്‌​ കൂടി മുന്നറിയിപ്പ്​ നൽകി .

​പ്രശസ്ത യൂട്യൂബറായ ഡെറിക്​ മുള്ളറുമായി സംവദിക്കവേയാണ്​ ബില്‍ ഗേറ്റ്​സിന്‍റെ പ്രതികരണം. ‘ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്​ഥ വ്യതിയാനമാണെന്നും ,കോവിഡ് കാലത്തുണ്ടായ മരണനിരക്കിനേക്കാള്‍ വലുതായിരിക്കും ഒരോ വര്‍ഷവും അത്​ മൂലമുണ്ടാകാന്‍ പോകുന്നതെന്നും ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.ആളുകള്‍ അധികം ഇതേക്കുറിച്ച്‌​ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.​

ജൈവ ഭീകരവാദത്തെ​ രണ്ടാമത്തെ ലോകഭീഷണിയായി ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്നു .ലോകത്ത് നാശം വിതക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍‌ക്ക് ഒരു വൈറസിനെ പടച്ചു വിടാന്‍ സാധിക്കും.കോവിഡ്​ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടമെന്നും അദ്ദേഹം പറഞ്ഞു​. കോവിഡില്‍ പകച്ചുനില്‍ക്കുന്ന ലോകത്തിന്​ അടുത്ത ഒരു മഹാമാരിയെ തടുത്ത്​ നിര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്നതായിരുന്നു ബില്‍ ഗേറ്റ്​സ്​ നല്‍കിയ ഉത്തരം.ഇനിയും പല ദുരന്തങ്ങളും നമ്മൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles