ബാഹുബലിയെ വെല്ലുന്ന പ്രദർശനവുമായി ആഗസ്റ്റ് 5 ന് ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമായ ബിംമ്പിസാര എത്തുന്നു. നന്ദമുറി കല്യാൺ റാം ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. വസിഷ്ഠ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം ബിംബിസാരയുടെ ട്രൈലർ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്.
നന്ദമുറി കല്യാൺ റാം ആണ് ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ബിംബിസാര എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തെ കഥകൾ പറയുന്ന ഈ ടൈം ട്രാവലർ ചിത്രത്തിൽ ഒരു ഭാഗം ദുഷ്ടനും ക്രൂരനുമായ ഒരു രാജാവിനെയും മറു കഥയിൽ ശക്തനായ ഒരു യുവാവിനെ കാണിക്കുന്നു. മലയാളി താരം സംയുക്ത മേനോൻ , കാതറിൻ തെരേസ , വാരിന ഹുസൈൻ, വെന്നല്ല കിഷോർ, ശ്രീനിവാസ റെഡ്ഢി , ബ്രഹ്മാജി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. എൻ ടി ആർ പ്രെഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമാതാവ് ഹരി കൃഷ്ണ കെ ആണ്. തമ്മി രാജു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…