Kerala

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം; മുത്തച്ഛൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പെരുമ്പാവൂര്‍: കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണന്(13) മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുത്തച്ഛനെ ഗുരുതര പരുക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്.

ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം. അപകട സമയത്തു മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. ഭീകര ശബ്ദത്തോടെ വീട് താഴുന്നതിന് തൊട്ടുമുന്‍പായി അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ താഴെത്തെ നിലയിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടില്‍ കുടുങ്ങുകയുമായിരുന്നു. മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ച് രണ്ടുപേരെയും വലിച്ച് പുറത്തെടുത്തത്. വീട്ടില്‍ നിന്ന് വലിച്ച് പുറത്തെടുക്കുമ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു.

admin

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

37 mins ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

45 mins ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

55 mins ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago