Wednesday, December 17, 2025

ബെംഗളൂരു മയക്കുമരുന്ന് കേസ്. ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. തുടർന്ന് അറസ്റ്റിനും സാധ്യത

കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യംചെയ്യും. ഹവാല – ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാവും ചോദ്യംചെയ്യല്‍.

ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കി. അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ മൊഴിയിൽ വൈവിധ്യം ഉണ്ടായാൽ ഇന്നു തന്നെ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്.

Related Articles

Latest Articles