Birthday wishes from Mammootty and Mohanlal
തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾദിനത്തിനു മുൻപേ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ ആശംസ നേർന്നത്. തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് രാത്രിയാണ് അപ്രതീക്ഷിതമായി ലാൽ മധുവിന്റെ വീട്ടിൽ എത്തിയത്. ഏറെ സന്തോഷവും ആഹ്ളാദവുമെന്ന് മധു പറഞ്ഞു. നർമസംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണ് ലാൽ മടങ്ങിയത്. ‘നവതിയുടെ നിറവിൽ നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന് തന്റെ ഫേസ്ബുക്കിൽ മോഹൻലാൽ കുറിച്ചു.
കൂടാതെ, നടൻ മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ ആശംസയറിയിച്ചു. ‘എന്റെ സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ’ എന്നാണ് നടൻ കുറിച്ചത്.
നീണ്ട അറുപത് വർഷത്തെ സിനിമാ ജീവിതത്തിൽ നായക കഥാപാത്രമായി മാത്രം ഒതുങ്ങിനിൽക്കാതെ, പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും തിരശീലയ്ക്ക് പിന്നിൽ സംവിധായകനായും നിർമ്മാതാവായുമൊക്ക കൈയൊപ്പ് ചാർത്തിയ മധുവിന്റെ 90-ാം ജന്മദിനം തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജന്മനാട് ആഘോഷിക്കുന്നു. ‘മധുമൊഴി ഇതിഹാസപർവം” എന്ന പേരിൽ നടക്കുന്ന പരിപാടി ഇന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:15ന് ആരംഭിക്കും.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…