ബിശ്വനാഥ് സിൻഹ
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഈ മാസം 30-ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലാണ് ഈ പുതിയ നിയമനം. ജൂൺ 30-ന് മുൻപായി മറ്റൊരു മന്ത്രിസഭായോഗം ചേരാൻ സാധ്യതയില്ലാത്തതിനാൽ, ഇന്നത്തെ യോഗത്തിൽ അജണ്ടയ്ക്ക് പുറത്തുള്ള പ്രത്യേക വിഷയമായാണ് ചീഫ് സെക്രട്ടറി നിയമനം പരിഗണിച്ചതും അംഗീകാരം നൽകിയതും.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളായ ബിശ്വനാഥ് സിൻഹ 1991 ബാച്ച് ഉദ്യോഗസ്ഥനാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ധനകാര്യം, ആഭ്യന്തരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സുപ്രധാനമായ നിരവധി വകുപ്പുകളിൽ മുൻപ് മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
പുതിയ ചീഫ് സെക്രട്ടറി പദവിയിലേക്ക് കെ.ആർ. ജ്യോതിലാൽ അടക്കമുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുകളും സജീവ പരിഗണനയിൽ വന്നിരുന്നു. എന്നാൽ, സീനിയോറിറ്റിയും മുൻപരിചയവും കണക്കിലെടുത്ത് ഒടുവിൽ ബിശ്വനാഥ് സിൻഹയെത്തന്നെ ചീഫ് സെക്രട്ടറിയായി നിശ്ചയിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30-ന് സ്ഥാനമൊഴിയുന്നതോടെ ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേൽക്കും.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…