ദില്ലി: വീണ്ടും വരും മോദി ഭരണമെന്ന് പ്രവചിച്ച് ഇന്ത്യയിലെ എക്സിറ്റ് പോളുകൾ. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ അധികാരത്തിൽ വരും എന്നാണ് ഇന്ന് പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എൻഡിഎ ഇതര മുന്നണികൾക്ക് അനുകൂലമായി ഒരു ഏജൻസിപോലും പ്രവചനം നടത്തിയിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.
280 മുതൽ 310 സീറ്റ് വരെ നേടി ബിജെപി തന്നെ അധികാരത്തിൽ വരും എന്നാണ് വിവിധ സർവേകൾ പ്രവചിക്കുന്നത്. 130ൽ താഴെ സീറ്റുകളാണ് പല സർവേകളും യുപിഎ മുന്നണിക്ക് പ്രവചിക്കുന്നത്.
2014ൽ യാഥാർഥ്യത്തോട് ഏറ്റവും ചേർന്നുനിന്ന എക്സിറ്റ് പോൾ പ്രവചിച്ച ടുഡേയ്‌സ് ചാണക്യ കോണ്ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ബിജെപി മേൽക്കൈ നേടും എന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ടുഡേ ചാനൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. ഉത്തർപ്രദേശിൽ കോണ്ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിക്കും എന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
പ്രമുഖ ചനലുകളുടെയും ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ചുവടെ കൊടുക്കുന്നു.
ടൈംസ് നൗ സിഎൻഎക്‌സ്
എൻഡിഎ – 306
യുപിഎ – 132
മറ്റുള്ളവർ – 104
റിപ്പബ്ലിക് സീ വോട്ടർ
എൻഡിഎ 287
യുപിഎ 128
മറ്റുള്ളവർ 27
ന്യൂസ് എക്‌സ്
എൻഡിഎ 298
യുപിഎ 118
മറ്റുള്ളവർ 127
എൻഡിടിവി
എൻഡിഎ 300
യുപിഎ 126
മറ്റുള്ളവർ 16
പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും എൻഡിഎക്ക് അനുകൂലമായതോടെ പ്രതിപക്ഷ പാർട്ടി പാളയങ്ങളിൽ തിരക്കിട്ട ചർച്ചകൾ തുടങ്ങി എന്നാണ് സൂചനകൾ. തനിക്ക് എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല എന്നാണ് എക്സിറ്റ് പോളുകളിലെ എൻഡിഎയുടെ മൃഗീയ മുന്നേറ്റത്തെപ്പറ്റി മമതാ ബാനർജി ട്വീറ്റ് ചെയ്തത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…