India

തെരഞ്ഞെടുപ്പ് അങ്കം: ശക്തമായ പ്രചാരണങ്ങൾക്ക് തുടക്കമിടാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 20 വെർച്വൽ റാലികളെ അഭിസംബോധന ചെയ്യും

പനാജി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണങ്ങൾക്ക് (BJP Election Campaign) തുടക്കമിടാനൊരുങ്ങുകയാണ് ബിജെപി. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 20 വെർച്വൽ റാലികളെ അഭിസംബോധന ചെയ്യും. നരേന്ദ്രമോദിയ്ക്ക് പുറമെ മുതിർന്ന ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരും ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. ഇന്ന് പ്രചാരണം നടക്കുന്നത് ഗോവയിലാണ്. അതേസമയം വടക്കൻ ഗോവയിലെ 20 കേന്ദ്രങ്ങളിൽ 6 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന വെർച്വൽ റാലികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പാർട്ടിയുടെ പ്രകടനപത്രികയും അന്ന് പുറത്തിറക്കുമെന്ന് ബിജെപി ഗോവ സംസ്ഥാന ഘടകം അറിയിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പ്രകടനപത്രിക പുറത്തിറക്കുക. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ആവശ്യമായ ശക്തമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുകയെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങളെല്ലാം പാർട്ടിക്ക് പാലിക്കാൻ കഴിഞ്ഞെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം യുപിയിലും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമിത് ഷായുൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനായി യുപിയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. വരുംദിവസങ്ങളിലും കൂടുതൽ ശക്തമായി പ്രചാരണം നടത്താനാണ് സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Anandhu Ajitha

Recent Posts

അന്യഗ്രഹ ജീവികൾക്ക് ഭൂമിയിലെത്താനുള്ള വഴി !! 52 വർഷമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു സിഗ്നൽ

മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…

1 minute ago

പേടിക്കാതെ പിന്നെന്ത് ചെയ്യും ! മുഖംമൂടി ഇനി കടയിൽ കയറ്റില്ലെന്ന് വ്യാപാരികൾ

മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…

48 minutes ago

ഗ്രീൻലാൻഡ് തങ്ങൾക്ക് വേണമെന്ന് അമേരിക്ക ! അത് മനസ്സിൽ വച്ചാൽമതിയെന്ന് ഡെന്മാർക്ക്

അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…

1 hour ago

അമിതമായി ചിന്തിക്കുന്നതിനെ എങ്ങനെ നിയന്ത്രിക്കാം ? | SHUBHADINAM

അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…

2 hours ago

അടൂരിൽ വൻ വാഹനാപകടം !കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ച് കയറി ! പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…

14 hours ago

ബംഗ്ലാദേശിൽ ഹിന്ദു മാദ്ധ്യമപ്രവർത്തകനെ നടുറോഡിൽ വെടിവച്ചു കൊന്നു! കൊപ്പാലിയ ബസാറിൽ കൊല്ലപ്പെട്ടത് റാണ പ്രതാപ് ബൈരാഗി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…

15 hours ago