Sunday, May 19, 2024
spot_img

ഗോവ തെരഞ്ഞെടുപ്പ്; പ്രകടനപത്രിക ആറിന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന നേതൃത്വം

പനാജി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ പ്രകടന പത്രിക ഈ മാസം ആറിന് പുറത്തിറക്കുമെന്ന് ബിജെപി.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പത്രിക പുറത്തിറക്കുക. അന്നേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയില്‍ 20 ഇടങ്ങളില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

ഇത്തവണത്തേതും ജനകേന്ദ്രീകൃത പത്രികയായിരിക്കുമെന്നും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാകും പ്രചാരണം നടത്തുകയെന്നും ബിജെപി അറിയിച്ചു.

കൂടാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി വിവിധയിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ച് പ്രകടന പത്രിക തയ്യാറാക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുവര്‍ണ ഗോവയെ മുന്നോട്ടുകൊണ്ടുപോകുകാണ് ബിജെപിയുടെ ലക്ഷ്യമെന്നും സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു.

അതേസമയം ഗോവയുടെ പുരോഗമനം അടിസ്ഥാനമാക്കിയും ജനങ്ങളുടെ മാനുഷികവും അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി ബിജെപി പ്രവര്‍ത്തിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലുള്ള ഭരണത്തില്‍ ദീര്‍ഘകാല വീക്ഷണങ്ങള്‍ നടപ്പാക്കാനായെന്ന് സംസ്ഥാന നേതൃത്വം പ്രതികരിച്ചു

Related Articles

Latest Articles