Sunday, December 21, 2025

ബിജെപി പ്രവേശനം ? ഹേമന്ദ് സോറന്റെ നെഞ്ചിൽ തീ കോരിയിട്ട് ചംപായി സോറൻ ദില്ലിയിൽ ! ഒപ്പം ജെഎംഎം നേതാക്കളും

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപായി സോറൻ രാജ്യതലസ്ഥാനമായ ദില്ലിയിലെത്തി. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ ചംപായി സോറൻ, താൻ ദില്ലിയിലെത്തിയത് വ്യക്തിപരമായ കാര്യങ്ങൾക്കാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ കൊൽക്കത്തയിൽ വെച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപായി സോറൻ ചർച്ച നടത്തിയതായും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും നിലവിലെ കേന്ദ്ര കാർഷിക മന്ത്രിയുമായ ശിവ്‌രാജ് സിംഗ് ചൗഹാനാണ് നീക്കങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹം ദില്ലിയിൽ എത്തിയത്. ചംപയ് സോറനൊപ്പം ചില ജെഎംഎം നേതാക്കളും ദില്ലിയിൽ എത്തിയിട്ടുണ്ട്. ഇതില്‍ എംഎല്‍എമാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹേമന്ദ് സോറൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ചംപായി സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. ഹേമന്ദ് സോറൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. എന്നാൽ ഇത് ചംപായി സോറനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles