Kerala

കേരളത്തിൽ 30 സംഘടനാ ജില്ലകൾ പ്രഖ്യാപിച്ച് ബിജെപി ! നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തമാക്കും

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി. നേരത്തേ കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു

പത്തനംതിട്ട, വയനാട്, കാസർഗോഡ് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.

ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങൾക്ക് കീഴിൽ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബിജെപിക്ക് കേരളത്തിൽ ഉണ്ടാകും.

കേരളത്തിലെ 30 ബിജെപി സംഘടനാ ജില്ലകൾ

∙ തിരുവനന്തപുരം– തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി

∙ കൊല്ലം – കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്

∙ പത്തനംതിട്ട – പത്തനംതിട്ട

∙ ആലപ്പുഴ – ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്

∙ കോട്ടയം – കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്

∙ ഇടുക്കി – ഇടുക്കി നോർത്ത്, ഇടുക്കി സൗത്ത്

∙ എറണാകുളം – എറണാകുളം സിറ്റി, എറണാകുളം നോർത്ത്, എറണാകുളം ഈസ്റ്റ്

∙ തൃശൂർ – തൃശൂർ സിറ്റി, തൃശൂർ നോർത്ത്, തൃശൂർ സൗത്ത്

∙ പാലക്കാട് – പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്

∙ മലപ്പുറം – മലപ്പുറം സെൻട്രൽ, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്

∙ കോഴിക്കോട് – കോഴിക്കോട് നോർത്ത്, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി

∙ വയനാട് – വയനാട്

∙ കണ്ണൂർ – കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത്

∙ കാസർഗോഡ് – കാസർഗോഡ്

അതേസമയം നിലവിലുള്ള ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടർന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

23 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago