Thursday, December 18, 2025

‘കേരളം നേരിടുന്ന വൈറസ്സുകളായ കോവിഡിനെയും ഇസ്ലാമിക തീവ്രവാദത്തെയും എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കും’; ഭീകരതയ്ക്കെതിരെ ബിജെപി

ആലപ്പുഴ: എസ്ഡിപിഐ -പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ബിജെപി നയിക്കുന്ന ജനകീയ പ്രതിരോധ പരിപാടി ജനകീയ സദസ്സ് ചുനക്കരയിൽ നടന്നു.

പ്രളയവും കോവിഡും സാമ്പത്തിക അഴിമതിയുടെ അവസരമാക്കിയ സിപിഎം ഇസ്ലാമിക തീവ്രവാദത്തെ ന്യൂനപക്ഷ വോട്ടിനായി പരിപോക്ഷിക്കുകയാണ്. ഇത് കേരളത്തെ തകർത്ത് തരിപ്പണമാക്കും എന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി മനു പ്രസാദ് വ്യക്തമാക്കി.

ചുനക്കരയിൽ വച്ചുനടന്ന ജനകീയ പ്രതിരോധ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നേരിടുന്ന വൈറസ്സുകളായ കോവിഡിനെയും ഇസ്ലാമിക തീവ്രവാദത്തെയും എന്ത് വിലകൊടുത്തും ബിജെപി ചെറുത്ത് തോൽപ്പിക്കുമെന്നും മനു പ്രസാദ് പറഞ്ഞു.

ചുനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിരോധ പരിപാടിയിൽ . ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചുനക്കര, സെക്രട്ടറി ഉദയൻ, രഞ്ജിത്ത്, പ്രദീപ് കുമാർ, ബിജെപി ജില്ലാ സെക്രട്ടറി സഞ്ജു, ദിലീപ്, സജീവ് എന്നിവർ സംസാരിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്തെല്ലായിടത്തും ബിജെപി ജനകീയ പ്രതിരോധ പരിപാടി സംഘടിപ്പിക്കുകയും പൊതുയോഗത്തിൽ വിവിധയിടങ്ങളിൽ നിന്നായി നിരവധിക്കണക്കിനാളുകളുമാണ് പങ്കെടുക്കുന്നതും.

Related Articles

Latest Articles