Tuesday, December 16, 2025

ബിജെപി നേതാവിന്റെ സുഹൃത്തുക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി; അന്വേഷണം ആരംഭിച്ച് പോലീസ്

ദില്ലി: ബിജെപി നേതാവിന്റെ സുഹൃത്തുക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതായി പരാതി(BJP Leader Friends Kidnapped). ദില്ലിയിലാണ് സംഭവം. മുൻ എംപി കൂടിയായ എ.പി ജിതേന്ദ്ര റെഡ്ഡിയുടെ സുഹൃത്തുക്കളെയും ഡ്രൈവറെയുമാണ് തട്ടിക്കൊണ്ടുപോയത്. റെഡ്ഡിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു നേതാവ് ഇക്കാര്യം അറിയിച്ചത്. റെഡ്ഡിയുടെ വീട്ടിലേക്കുള്ള വഴിമധ്യേയായിരുന്നു സംഭവം.പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.

രാത്രി വാഹനത്തിൽ എത്തിയ സംഘം തടഞ്ഞു നിർത്തി സുഹൃത്തുക്കളെ വാഹനത്തിൽ പിടിച്ച് കയറ്റുകയായിരുന്നുവെന്നാണ് ജിതേന്ദ്ര റെഡ്ഡി പറയുന്നത്. ഏഴോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം ഏഴോളം പേർ ചേർന്ന് സുഹൃത്തുക്കളെയും ഡ്രൈവറെയും വാഹനത്തിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles