Saturday, December 27, 2025

ബിജെപി നേതാവിനെ പോലീസ് വെടിവെച്ചുകൊന്നു,ശക്തമായ പ്രതിഷേധം

 പശ്ചിമ ബംഗാളില്‍ സര്‍ക്കാരിനെതിരെ നടന്ന സമരത്തിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി.ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ  സെക്രട്ടറിയേറ്റിനു പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പോലീസ് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ 12 മണിക്കൂര്‍ ബന്ദിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles