സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജയിലിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തിയത്തിന്റ പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. സ്വപ്നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തണം. അവര്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയായിരിക്കുമെന്നതില്‍ സംശയമില്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്നാണ് കസ്റ്റംസ് പാറയുന്നത്. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

