bjp-leader-sanku-t-das-met-with-an-accident
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള പ്രമുഖ അഭിഭാഷകനും, ബിജെപി നേതാവും, എഴുത്തുകാരനുമായ ശങ്കു ടി ദാസിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് സന്ദീപ് വാര്യർ. ശങ്കുവിന് ഹെഡ് ഇഞ്ചുറിയില്ലെന്നും, കരളിനേറ്റ പരിക്ക് മൂലമുള്ള രക്തസ്രാവം തടയാനുള്ള ശ്രമം തുടരുന്നുവെന്നും, വേറെ കുഴപ്പമൊന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. ശങ്കുവിന്റെ ആരോഗ്യസ്ഥിതിയറിയാൻ നൂറുകണക്കിന് പേരാണ് വിളിക്കുന്നതെന്നും എല്ലാ ഫോണുകളും അറ്റൻഡ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പോസ്റ്റെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷം മലപ്പുറം ചമ്രവട്ടം പാലത്തിനു സമീപം പെരുന്താണിയിൽ വച്ചാണ് ശങ്കു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. അദ്ദേഹത്തിന്റെ ഓഫിസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. വഴിയാത്രക്കാരാണ് അപകടത്തിൽപ്പെട്ട ശങ്കുവിനെ ആദ്യം ആശുപത്രിയിലെത്തിച്ചത് എന്നാണ് വിവരം. ഇപ്പോൾ അദ്ദേഹം കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിജെപി നേതാവ് സന്ദീപ് വാര്യർ തനിക്കെതിരെ മാതൃഭൂമി ചാനൽ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ഒരു റിപ്പോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാൻ അഡ്വ ശങ്കു ടി ദാസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇത് ശങ്കു ടി ദാസ് സ്ഥിരീകരിക്കുകയും റിപ്പോർട്ട് പിൻവലിച്ച് ചാനൽ ഉടൻ മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ വക്കീൽ നോട്ടീസയക്കുമെന്നും അറിയിച്ചിരുന്നു. അപകട വിവരം അറിഞ്ഞതുമുതൽ സന്ദീപ് വാര്യർ ശങ്കുവിനൊപ്പം കോഴിക്കോട് ആശുപത്രിയിലുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള സൂചന
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…