Monday, December 22, 2025

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ ഉടൻ കേസെടുക്കണം; ബിജെപി നേതാവ് ടി.ജി. മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാവ് ടി.ജി. മോഹന്‍ദാസ്
നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.

2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും, വേദിക്ക് സമീപം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഗവര്‍ണര്‍ തന്നെ പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പൊലീസ് കേസെടുക്കാന്‍ തയാറായില്ല. അതിനാല്‍ ഹൈക്കോടതി ഇടപെടല്‍ വേണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles