തിരുവനന്തപുരം: കെ.റെയിലിനായി ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. പിഴുത കല്ലുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടിടുമെന്നും പോലീസ് അടിച്ചാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും തങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണുമെന്നും രാജേഷ് പറഞ്ഞു.കൂടാതെ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്ന് സമരം ആരംഭിക്കുമെന്നും സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പോലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും രാജേഷ് പറഞ്ഞു.
അതേസമയം, കെ റെയിലിനെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബാധിക്കുന്നതാണെന്നും കെ റെയിൽ സമ്പദ്ഘടനയെ ബാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താനാണ് ശ്രമമെങ്കിൽ നോക്കിനിൽക്കില്ലെന്നും. ചങ്ങനാശേരി സമര ഭൂമിയാണ്. ചങ്ങനാശേരി എന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. അതിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മറുപടി പറയേണ്ടത് അവരാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…
ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…
സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…