Wednesday, May 22, 2024
spot_img

കെ റെയിൽ കല്ലുകൾ ഇനിയും പിഴുതെറിയും, ഞങ്ങളെ നേരിടാൻ വന്നാൽ നോക്കി നിൽക്കില്ല…; തുറന്നടിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്

തിരുവനന്തപുരം: കെ.റെയിലിനായി ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് പ്രഖ്യാപിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. പിഴുത കല്ലുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൊണ്ടിടുമെന്നും പോലീസ് അടിച്ചാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും തങ്ങളെ നേരിടാൻ നോക്കിയാൽ വിശ്വരൂപം കാണുമെന്നും രാജേഷ് പറഞ്ഞു.കൂടാതെ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്ന് സമരം ആരംഭിക്കുമെന്നും സമരം ചെയ്യുന്ന വനിതാ പ്രവർത്തകരെ തടയാനോ ഉപദ്രവിക്കാനോ പോലീസ് ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും രാജേഷ് പറഞ്ഞു.

അതേസമയം, കെ റെയിലിനെതിരെ യുഡിഎഫുമായി ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളേയും ബാധിക്കുന്നതാണെന്നും കെ റെയിൽ സമ്പദ്ഘടനയെ ബാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ ഉപയോ​ഗിച്ച് സമരം അടിച്ചമർത്താനാണ് ശ്രമമെങ്കിൽ നോക്കിനിൽക്കില്ലെന്നും. ചങ്ങനാശേരി സമര ഭൂമിയാണ്. ചങ്ങനാശേരി എന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. അതിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മറുപടി പറയേണ്ടത് അവരാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Related Articles

Latest Articles