വി ഡി സതീശൻ, രാജീവ് ചന്ദ്രശേഖർ, പിണറായി വിജയൻ
ദില്ലി : കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ ഫലം പുറത്ത്. സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്നും ഇരുമുന്നണികൾക്കും അധികാരത്തിലെത്താൻ തുല്യ സാധ്യതയുണ്ടെന്നുമാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ നേടിയേക്കാമെന്നും സർവ്വേ വ്യക്തമാക്കുന്നു.
ടുഡെയ്‌സ് ചാണക്യയുടെ കണക്കുകൾ പ്രകാരം എൽഡിഎഫ് ശരാശരി 64 സീറ്റുകൾ നേടുമെങ്കിലും ഒൻപത് സീറ്റുകൾ വരെ അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ 73 സീറ്റുകൾ വരെ നേടാൻ സാധിച്ചാൽ കേവലഭൂരിപക്ഷം മറികടന്ന് ഇടതുമുന്നണിക്ക് അധികാരത്തിൽ തുടരാൻ സാധിക്കും. അതേസമയം യുഡിഎഫിന് ശരാശരി 69 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ഇവർക്കും ഒൻപത് സീറ്റുകൾ വരെ അധികമായി ലഭിച്ചേക്കാം എന്നതിനാൽ യുഡിഎഫിന് പരമാവധി 78 സീറ്റുകൾ വരെ ലഭിക്കാനും സാധ്യതയുണ്ട്. എൻഡിഎ ഏഴ് സീറ്റുകൾ വരെ നേടുമെന്നും നാല് സീറ്റുകളുടെ വ്യത്യാസം വരാമെന്നുമാണ് സർവ്വേ പറയുന്നത്. വോട്ട് വിഹിതത്തിൽ യുഡിഎഫ് 40 മുതൽ 43 ശതമാനം വരെയും എൽഡിഎഫ് 38 മുതൽ 41 ശതമാനം വരെയും എൻഡിഎ 20 മുതൽ 23 ശതമാനം വരെയും വോട്ടുകൾ സമാഹരിക്കാൻ സാധ്യതയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…