Saturday, October 24, 2026

ബിജെപി 11 സീറ്റുകൾ വരെ നേടാം!കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

ദില്ലി : കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ ഫലം പുറത്ത്. സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്നും ഇരുമുന്നണികൾക്കും അധികാരത്തിലെത്താൻ തുല്യ സാധ്യതയുണ്ടെന്നുമാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകൾ നേടിയേക്കാമെന്നും സർവ്വേ വ്യക്തമാക്കുന്നു.

ടുഡെയ്‌സ് ചാണക്യയുടെ കണക്കുകൾ പ്രകാരം എൽഡിഎഫ് ശരാശരി 64 സീറ്റുകൾ നേടുമെങ്കിലും ഒൻപത് സീറ്റുകൾ വരെ അധികമായി ലഭിക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ 73 സീറ്റുകൾ വരെ നേടാൻ സാധിച്ചാൽ കേവലഭൂരിപക്ഷം മറികടന്ന് ഇടതുമുന്നണിക്ക് അധികാരത്തിൽ തുടരാൻ സാധിക്കും. അതേസമയം യുഡിഎഫിന് ശരാശരി 69 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ഇവർക്കും ഒൻപത് സീറ്റുകൾ വരെ അധികമായി ലഭിച്ചേക്കാം എന്നതിനാൽ യുഡിഎഫിന് പരമാവധി 78 സീറ്റുകൾ വരെ ലഭിക്കാനും സാധ്യതയുണ്ട്. എൻഡിഎ ഏഴ് സീറ്റുകൾ വരെ നേടുമെന്നും നാല് സീറ്റുകളുടെ വ്യത്യാസം വരാമെന്നുമാണ് സർവ്വേ പറയുന്നത്. വോട്ട് വിഹിതത്തിൽ യുഡിഎഫ് 40 മുതൽ 43 ശതമാനം വരെയും എൽഡിഎഫ് 38 മുതൽ 41 ശതമാനം വരെയും എൻഡിഎ 20 മുതൽ 23 ശതമാനം വരെയും വോട്ടുകൾ സമാഹരിക്കാൻ സാധ്യതയുണ്ട്.

Related Articles

Latest Articles